ഭുവനേശ്വർ : ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തിങ്കളാഴ്ച്ച വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് . മരണസംഖ്യ ഉയർന്നേക്കുമെന്ന് പോലീസ് അറിയിച്ചു. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിന് പിന്നാലെ വനമേഖലയിൽ നിന്ന് വലിയ തോതിൽ ആയുധ ശേഖരവും കണ്ടെത്തി. സിആർപിഎഫും ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകളും സംയുക്തമായാണ് ഓപറേഷൻ നടത്തിയത്.