Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsക്രിസ്തുമസ് -...

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന് റെക്കോഡ് വില്പന . നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ ജനുവരി  23 വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയി.കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി തട്ടിച്ചു നോക്കുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുള്ളത്.

ബമ്പർ ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ്.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർ‌ഫാസ്‌റ്റ്‌ ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. കുമാരപുരം കൊച്ചുകരുനാട്ട്  ചേടുവള്ളിയിൽ  ഗോകുൽ (24),ശ്രീനിലയത്തിൽ  ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി...

മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി

മാലി : പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ തോക്കുധാരികൾ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.മാലിയിലെ കോബ്രിയിൽ നിന്നാണ് ഗ്രാമീണ വൈദ്യുതി പ്രൊജക്ടുകളിൽ പ്രവർത്തിക്കുന്നവരെ തട്ടിക്കൊണ്ട് പോയത്. അൽഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ്...
- Advertisment -

Most Popular

- Advertisement -