തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൻറെയും നെഫ്രോളജി വിഭാഗത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത് അധ്യക്ഷനായ പരിപാടിയിൽ ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ . ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. ഡയാലിസിസ്സ് രോഗികൾക്ക് ഡയാലിസിസ്സിന് ഒപ്പവും അതിനു മുന്നോടിയായും വേണ്ട ( prehabilitation) ഫിസിയോതെറാപ്പി സേവനങ്ങൾ ഇനി മുതൽ ബിലീവേഴ്സിൽ ലഭ്യമായിരിക്കും.
ഉദ്ഘാടനച്ചടങ്ങിൽ ലൈഫ് കോച്ച് ആൻഡ് മോട്ടിവേഷണൽ ട്രയ്നർ ചെറിയാൻ വര്ഗീസ്, ലൈഫ് ലോങ്ങ് ഫിറ്റ്നസ് സെന്റർ സ്ഥാപകൻ ശിഹാബ് വി എസ് എന്നിവർ യഥാക്രമം മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ആയിരുന്നു. ഡയാലിസിസ്സ് രോഗികൾക്ക് ഫിസിയോതെറാപ്പിയുടെ ആവശ്യകതയെപ്പറ്റി നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ ഇ ടി അരുൺ തോമസ് സംസാരിച്ചു.
റവ ഫാ തോമസ് വർഗീസ് , നെഫ്രോളജി വിഭാഗം മേധാവി ഡോ.രാജേഷ് ജോസഫ്, പി എം ആർ വിഭാഗം മേധാവി ഡോ. തോമസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.