ന്യൂഡൽഹി : രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി .ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണു പ്രത്യേക ശ്രദ്ധ കൊടുക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു .പാർലമെന്റിന്റെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു .
മൂന്നിരട്ടി വേഗത്തിലാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മധ്യവർഗത്തിന് വലിയ പ്രാധാന്യം നൽകുന്നു. നിർമിത ബുദ്ധി മേഖലയിലെ മുന്നേറ്റത്തിനായി ‘ഇന്ത്യ എഐ മിഷൻ’ ആരംഭിച്ചു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു.ഖേലോ ഇന്ത്യ രാജ്യത്തിൻ്റെ കായിക മേഖലക്കും ഉണർവായി.ബഹിരാകാശ രംഗത്തും നിർണ്ണായക നേട്ടങ്ങൾ രാജ്യം കൈവരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.