വത്തിക്കാൻ : ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി.മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു.രാവിലെ പരിശുദ്ധ കുർബാന സ്വീകരിക്കുകയും കർത്തവ്യങ്ങളിൽ മുഴുകയും ചെയ്തെന്ന് മാർപാപ്പയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച മാർപാപ്പയെ ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.