Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് തീകൊളുത്തി...

പാലക്കാട് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു

പാലക്കാട് :പാലക്കാട് വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. മക്കളായ നിഖ (12) നിവേദ (6)എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ്നിഗമനം. മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജനറല്‍ ആശുപത്രിയിലെ പുതിയ റോഡിയോളജി യൂണിറ്റില്‍ എംആര്‍ഐ, സിറ്റി സ്‌കാനുകള്‍ ചെയ്തത് 3600 ലധികം പേര്‍

ആലപ്പുഴ: സാധാരണക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ ആധുനിക ചികില്‍സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച റേഡിയോളജി യൂണിറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ സൗജന്യനിരക്കില്‍ എംആര്‍ഐ, സിറ്റി സ്‌കാനുകള്‍ ചെയ്തത് 3600 ലധികം...

തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടന്നു

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഇത്തവണ നടന്നത് പകൽവെളിച്ചത്തിൽ. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂർ വൈകിയാണ് ആരംഭിച്ചത്.ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവമ്പാടി...
- Advertisment -

Most Popular

- Advertisement -