Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല റോഡുകളുടെ...

ശബരിമല റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം : ജില്ലാ വികസന സമിതി

പത്തനംതിട്ട: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മിക്കുന്ന റോഡുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ല വികസന സമിതി. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം. കേരള റോഡ് ഫണ്ട് ബോർഡിൻറെ ചുമതലയിൽ ജില്ലയിൽ നടക്കുന്ന പ്രവൃത്തികളിൽ കാലതാമസം നേരിടുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും  വികസന സമിതി യോഗത്തിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സമിതി അംഗങ്ങൾ നിർദ്ദേശിച്ചു.

തിരുവല്ലയിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഒക്ടോബർ 9ന് ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് വർഗീസ് മാമൻ എംഎൽഎ പറഞ്ഞു.  ആനിക്കാട്- മല്ലപ്പള്ളി – കോട്ടാങ്ങൽ ജലവിതരണ പദ്ധതി  ആദ്യഘട്ടം ഉടൻ പൂർത്തിയാക്കണം. കെഎസ്ഇബിയുടെ  തിരുമൂലപുരം, തോട്ടഭാഗം 110കെവി വിതരണ സംവിധാനം അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം.
മല്ലപ്പള്ളി ഫയർസ്റ്റേഷൻ നിർമ്മാണത്തിന് വേഗത്തിൽ സ്ഥലം ഏറ്റെടുക്കണം .

കോന്നി താലൂക്ക് ആശുപത്രി നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു. പാടം നഗർ നിർമ്മാണം ഒരു മാസത്തിനകം കഴിയണം. കൂടൽ സർക്കാർ എൽ പി എസ്, പൂങ്കാവ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ടെൻഡർ ചെയ്യണം. കോന്നി  ജംഗ്ഷനിൽ അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നൽ ലൈറ്റ് നീക്കം ചെയ്യണം.

റാന്നി പാലം നിർമാണമായി ബന്ധപ്പെട്ട് അലൈൻമെന്റ് പരിശോധന, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് പഴകുളം മധു എംഎൽഎ നിർദ്ദേശിച്ചു. റാന്നി ഇട്ടിയപ്പാറ  ബസ്റ്റാൻഡ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ നടപടി വേഗത്തിൽ ആക്കണം. ശബരിമല തീർത്ഥാടനത്തിന് മുൻപ് വടശ്ശേരിക്കരയിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ സ്ഥാപിക്കണം. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ  കാലതാമസം ഉണ്ടാകുന്നതിൽ ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണം.

അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പഴകുളം, പള്ളിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന് എക്സൈസ് വകുപ്പ് കർശന പരിശോധന നടത്തണമെന്ന് സി വി ശാന്തകുമാർ എംഎൽഎ പറഞ്ഞു. അടൂർ – തുമ്പമൺ – കോഴഞ്ചേരി റോഡ്, അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ റൂഫ് നിർമ്മാണം  നിർമ്മാണം എന്നിവ വേഗത്തിലാക്കണം. അടൂർ ജനറൽ ആശുപത്രിയിലെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണം. അടൂർ ഏനാത്ത് റോഡിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്നതിന് പരിഹാരം ഉണ്ടാകണം.

അബാൻ ജംഗ്ഷൻ മേൽപ്പാലം നിർമ്മാണം വൈകുന്നതിൽ നിർവഹണ ഉദ്യോഗസ്ഥനായ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കർശന നിർദേശം നൽകി അബിൻ വർക്കി എംഎൽഎ. ശബരിമല തീർത്ഥാടനം അടുത്തു വരുന്ന സാഹചര്യത്തിൽ  അടിയന്തരമായി പ്രവൃത്തി പൂർത്തിയാക്കണം.

പത്തനംതിട്ടയിൽ വർദ്ധിച്ചുവരുന്ന മോഷണങ്ങൾ തടയുന്നതിന് പോലീസ്  കൂടുതൽ ജാഗരൂകരാകണം. വയറപ്പുഴ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അടൂർ, ആറന്മുള എംഎൽഎമാരുടെ നേതൃത്വത്തിൽ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരും.

വികസന സമിതിയിലെ റവന്യൂ വിഷയങ്ങൾ പ്രത്യേകം അജണ്ടയായി പരിഗണിച്ച് വേഗത്തിൽ പരിഹാരം കാണുമെന്ന് യോഗത്തിൽ അധ്യക്ഷനായ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ പറഞ്ഞു. പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവൽക്കരണം വേഗത്തിൽ പൂർത്തിയാക്കണം. വികസന സമിതി യോഗത്തിൽ  ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ റിപ്പോർട്ട് സഹിതം പങ്കെടുക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി വൺവേ പാലത്തിന്റെ പണികൾ പുനഃരാരംഭിച്ചു

റാന്നി:  പണികൾ മുടങ്ങികിടന്ന റാന്നി വൺവേ പാലത്തിന്റെ ജോലികൾ തുടങ്ങി. റാന്നി എംഎൽഎ പഴകുളം മധുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും, പൊതു പ്രവർത്തകരും എത്തി നിർമ്മാണ പ്രവർത്തനങ്ങൾ  വിലയിരുത്തി. കഴിഞ്ഞ...

Kerala Lottery Results : 19-04-2026 Samrudhi SM-51

1st Prize Rs.1,00,00,000/- MD 586155 (PATHANAMTHITTA) Consolation Prize Rs.5,000/- MA 586155 MB 586155 MC 586155 ME 586155 MF 586155 MG 586155 MH 586155 MJ 586155 MK 586155...
- Advertisment -

Most Popular

- Advertisement -