കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ (60) അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.ചങ്ങനാശ്ശേരി സ്വദേശിയാണ്. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. മകൾ: ചാരുലത. മരുമകൻ: അലൻ ദേവ്.