തിരുവല്ല : വചനത്തിന്റെ വിത്തുകൾ മനസ്സിൽ വിതച്ച് പുതുചൈതന്യം നേടണമെന്ന് ഡോ ജസ്റ്റിൻ മഠത്തി പറമ്പിൽ. 32-മത് തിരുവല്ല കാത്തലിക് കൺവെൻഷൻ സെൻറ് ജോൺസ് കത്തിഡ്രലിൽ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിജയപുരം രൂപത സഹാ മെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ.
ജീവിതത്തിൽ വിലയിരുത്തുകൾ നടത്തി ദൈവത്തിനു വേണ്ടിയുള്ള ദാഹം ഉണ്ടാകണം. ദൈവത്തോടു കൂടി ശാന്തമായിരുന്ന് ദൈവത്തിൻ്റ് ഹൃദയത്തിൻ്റ് മിടുപ്പ് തിരിച്ചറിയുവാൻ നമുക്ക് സാധിക്കണം. കാരുണ്യവും സ്നേഹവും തിരിച്ചറിഞ്ഞ് മറ്റുള്ളവർക്കായി പങ്കുവെക്കുന്ന ജീവിതമായി നാം ഓരോരുത്തരും രൂപാന്തരപ്പെടണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
തിരുവല്ല അതിരൂപതാ അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹാ മെത്രാൻ ഡോ. ഗീവർഗീസ് മാർ അപ്രേം, അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു .തുടർന്ന് ഫാദർ ജിസൺ പോൾ വേങ്ങശ്ശേരി വചന സന്ദേശം നൽകി