ആലപ്പുഴ: ചേര്‍ത്തല നഗരസഭാ പരിധിയില്‍ എ എസ് കനാലിന് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റേ കിഴക്ക കരയിലെ സമീപന പാതയുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം മാര്‍ച്ച് 12 മുതല്‍ പൂര്‍ണ്ണമായി തടസ്സപ്പെടും.
മിനി സിവില്‍ സ്‌റ്റേഷന്‍, പടയാണി പാലം, കൃഷിഭവന്‍ എന്നീ ഭാഗങ്ങളില്‍ നിന്ന് ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അനുയോജമായ മറ്റ് സമീപപാതകള്‍ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു.