Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiപരുന്തുംപാറയിൽ കുരിശ്...

പരുന്തുംപാറയിൽ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ കേസെടുത്തു

ഇടുക്കി : പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ കേസെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിനെതിരെയാണ് കേസെടുത്തത്. ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ് കേസ്.

സജിത്തിന്റെ ഉടമസ്ഥതയിൽ പരുന്തുംപാറയിലുള്ള മൂന്നേക്കർ മുപ്പത്തിയൊന്നു സെൻറ് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നും വൻകിട റിസോർട്ട് നിർമ്മിച്ചതായും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കൈയേറ്റ ഭൂമിയിൽ നിർമിച്ച റിസോർട്ടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് 20 അടിയോളം ഉയരമുള്ള കുരിശ് പണിതത്.കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യൂ ഉദ്യോഗസ്ഥ സംഘം പൊളിച്ചു മാറ്റിയിരുന്നു.സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിശുരോഗ വിദഗ്ധരുടെ ദേശീയ ശില്പശാല ബിലീവേഴ്സിൽ നടന്നു

തിരുവല്ല : ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റിന്റെ കർമ്മപദ്ധതികളുടെ ഭാഗമായി ഐഎപി പത്തനംതിട്ട ശാഖയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുതര ശ്വാസകോശസാംക്രമിക രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും...

അമ്മമലയാളം ‘കാവ്യ ജ്യോതി’ പുരസ്കാരം ഡോ. ബി. ജി. ഗോകുലന്

കോട്ടയം : മലയാള ഗാനശാഖയിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ  300-ൽ ലധികം  ഗാനങ്ങളും 450-ൽ ഏറെ കവിതകളും രചിച്ച് റെക്കോർഡ് സൃഷ്ടിച്ച ഡോ ബി ജി ഗോകുലന് അമ്മമലയാളം കാവ്യ ജ്യോതി പുരസ്കാരം. ...
- Advertisment -

Most Popular

- Advertisement -