ന്യൂഡൽഹി : ആശാവർക്കർമാരുടെ ശമ്പളത്തിന്റെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ. സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ മന്ത്രി മറുപടി നൽകിയത്. കേരളം പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു .കഴിഞ്ഞയാഴ്ച എൻഎച്ച്എമ്മിന്റെ യോഗം ചേർന്നിരുന്നതായും ആശമാരുടെ വേതനം വർദ്ധിപ്പിക്കുന്ന തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.