ഗാസ : ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി . കനത്ത ബോംബാക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. രാത്രിയോടെയാണ് മധ്യ ഗാസയിയിൽ വ്യോമാക്രമണം നടന്നത്.ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേൽ പറഞ്ഞു