കൊച്ചി :നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.2019 ൽ ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം
