ആലപ്പുഴ: ഗുരുവായൂർ ഭാഗവതസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 മുതൽ 14 വരെ കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണ വിഗ്രഹ രഥഘോഷയാത്ര 41-ാമത് വേദിയായിരുന്ന ഗുരുവായൂർ പെരുന്തട്ട മഹാദേവക്ഷേത്രം അധികാരി രാമൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ, എറണാകുളം കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏപ്രിൽ മൂന്നിന് കലവൂർ ജങ്ഷനിൽ എത്തിച്ചേരും. അവിടെ നിന്നും 16008 ഗോപികമാരുടെയും നാമസങ്കീർത്തനങ്ങളുടെയും ശ്രീകൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4 ന് സത്ര വേദിയിൽ എത്തിച്ചേരും. തുടർന്ന് വിഗ്രഹ പ്രതിഷ്ഠയും കൊടിയേറ്റും നടക്കും.