Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ലഹരി...

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ

മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം.

ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സം​ഘാം​ഗങ്ങളെയും എച്ച്ഐവി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്ന് ആരോഗ്യവകുപ്പ്‌ അറിയിച്ചു. ഇവരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചും ആരോ​ഗ്യവകുപ്പ് പരിശോധയും സ്ക്രീനിങ്ങും ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.കൊട്ടിക്കലാശം  ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്   വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍...
- Advertisment -

Most Popular

- Advertisement -