Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു...

തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ 12 ന് ആരംഭിക്കും

തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഏപ്രിൽ 12നും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് 13നും ആരംഭിക്കും.

മംഗളൂരു ജങ്ഷനില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.തിരികെ  ട്രെയിന്‍ ഞായറാഴ്ച വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമിക്കാൻ 17.7 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ. കൃഷ്ണൻ കുട്ടി

പത്തനംതിട്ട: കുന്നന്താനം കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 17.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി  വൈദ്യുതി വകുപ്പ് മന്ത്രി  കെ. കൃഷ്‌ണൻകുട്ടി  പറഞ്ഞു.  ജനക്ഷേമ നയമാണ് സർക്കാരിന്റേത്. ആരോഗ്യ- പൊതു വിദ്യാഭ്യാസ...

എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി : എറണാകുളത്ത് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ ഫാത്തിമ ഷഹാന (21) ആണ്...
- Advertisment -

Most Popular

- Advertisement -