Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiചിന്നക്കനാലിലെ കാട്ടാന...

ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന് വേണ്ട സംരക്ഷണം  സര്‍ക്കാര്‍ നൽകും

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 11 കാരനെ സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സഹായ പദ്ധതി തയ്യാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍ദേശം നല്‍കി. വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാര തുക കൂട്ടുമെന്നും മന്ത്രി പറഞ്ഞു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത ഉണ്ട്.

സംയോജിത പ്രതിരോധ സംവിധാനത്തിനായി നടപടി സ്വീകരിക്കും. അപകട ഇന്‍ഷുറന്‍സ് ട്രിബ്യൂണല്‍ മാതൃകയില്‍ നഷ്ടപരിഹാര പദ്ധതിക്കാണ് ആലോചന. മുന്‍കാലങ്ങളില്‍ മതിയായ തുക വനംവകുപ്പിന് കിട്ടിയിട്ടില്ല. വകയിരുത്തിയ തുക പകുതിപോലും കിട്ടിയിട്ടില്ല.

ഇന്ന് രാവിലെ എട്ടരയോടെയാണ് ചിന്നക്കനാലിന് സമീപം കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. സൂര്യനെല്ലി സ്വദേശി മാരിയാണ് മരിച്ചത്. തിരുവള്ളൂര്‍ ഉന്നതിയില്‍ നിന്ന് മകനെ സ്‌കൂളിലേക്ക് അയക്കാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.

കനത്ത മൂടല്‍മഞ്ഞ് കാരണം റോഡരികില്‍ നിലയുറപ്പിച്ച കാട്ടാനകളെ കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മാരി തല്‍ക്ഷണം മരിച്ചു. കൈയ്ക്കും കാലിനും പരിക്കേറ്റ ഇവരുടെ മകന്‍ രക്ഷകനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala State Lotteries Results : Akshaya Lottery Result

1st Prize Rs.7,000,000/- AD 232237 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 232237 AB 232237 AC 232237 AE 232237 AF 232237 AG 232237 AH 232237 AJ 232237 AK...

വകുപ്പ് വിഭജനം നീളുന്നു ; തർക്കം ഫിഷറീസിൽ

തിരുവനന്തപുരം : സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല.ഫിഷറീസ് വകുപ്പിനെ ചൊല്ലിയാണ് പ്രധാന തർക്കം .ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ.ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്നാണ് ലീഗിന്റെ...
- Advertisment -

Most Popular

- Advertisement -