തിരുവനന്തപുരം : കെൽട്രോൺ സ്ഥാപകനായ കെപിപി നമ്പ്യാരുടെ കെൽട്രോണിന് 1000 കോടി ടേൺഓവർ എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് നിലവിലെ കെൽട്രോൺ ടീമിനെ മുൻ ജീവനക്കാരുടെ കൂട്ടായ്മയായ കെൽട്രോണൊരുമ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
കെ.പി.പി നമ്പ്യാരുടെ 96-ാംജന്മദിനമായ ഏപ്രിൽ 15ന് വെള്ളയമ്പലം കെൽട്രോൺ കംപൗണ്ടിലുള്ള നമ്പ്യാർ പ്രതിമയിൽ പുഷ്പാർച്ചക്കു ശേഷമായിരുന്നു ചടങ്ങ്
കെൽട്രോണൊരുമയുടെ മെമൻ്റോ കെൽട്രോൺ ടീമിന് വേണ്ടി ചെയർമാൻ എൻ. നാരായണമൂർത്തിയും മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും ചേർന്ന് ഏറ്റുവാങ്ങി കൊണ്ട് സംസാരിച്ചു
ചടങ്ങിന് കെപിപി നമ്പ്യാരുടെ മകൻ കിരൺ നമ്പ്യാർ ഓൺലൈനിൽ ആശംസ അർപ്പിച്ചു. കെൽട്രോൺ ജീവനക്കാരുടെ സംഘടന പ്രതിനിധികളും കെൽട്രോൺ മേലുദ്യോഗസ്ഥരും കെൽട്രോണൊരുമ ഭാരവാഹികളും സംസാരിച്ചു. കെൽട്രോൺ ജീവനക്കാരും മുൻ ജീവനക്കാരും പങ്കെടുത്ത ചടങ്ങിന് ഡി മോഹനൻ സ്വാഗതവും, കെ. അജിത് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.