Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാകിസ്താനികളെ കണ്ടെത്തി...

പാകിസ്താനികളെ കണ്ടെത്തി തിരിച്ചയക്കുക ; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലുള്ള പാകിസ്താനികളെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാർക്കും നിര്‍ദ്ദേശം നല്‍കി. പാകിസ്താനികളെ ഇന്ത്യയിൽ നിന്ന് തിരികെ അയയ്‌ക്കുന്നതിന് വേണ്ട നടപടികൾ ഉടനടി കൈക്കൊള്ളണമെന്ന് അമിത് ഷാ നിർദേശിച്ചു.അവരുടെ വിസ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ കേന്ദ്രത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്.

പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ അനുവദിച്ചിട്ടുള്ള വിസയ്‌ക്ക് ഏപ്രിൽ 27 വരെ മാത്രമേ കാലാവധിയുള്ളൂ .മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെയായിരിക്കും കാലാവധി. ഇന്ത്യക്കാര്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ്...

പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി

ന്യൂഡൽഹി : പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി. സാമ്പത്തികമായി തകർന്നു നില്‍കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്‍റെ വിമര്‍ശനം. ആദർശ...
- Advertisment -

Most Popular

- Advertisement -