തിരുവല്ല: ശക്തമായ മഴയിൽ മരം കടപുഴകി വൈദ്യൂതി ലൈനിലേക്ക് വീണു. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിൽ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം കരൂർ പടിക്കൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന മരം കടപുഴകി വീണത്. വൈകിട്ട് അഞ്ചിന് തുടങ്ങിയ മഴ ഒരു മണിക്കൂറോളം ശക്തമായി ഇതിന് ഇടയിലാണ് മരം കടപുഴകി വൈദ്യൂതി ലൈനിൽ വീണത്. ഈ സമയം വാഹനങ്ങൾ റോഡിൽ ഇല്ലാഞ്ഞതിനാൽ മറ്റ് അപകടം ഒഴിവായി. മരം വീണതോടെ പ്രദേശത്ത് വൈദ്യൂതി മുടങ്ങിയിട്ടുണ്ട്.
