Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsനീറ്റ് പരീക്ഷയിൽ...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്കെത്തിയത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വി.എച്ച്.എസ്.എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജഹാൾ ടിക്കറ്റ് ചമച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരായിരുന്നു എന്നതാണ് സംശയത്തിലേക്ക് ഇടയാക്കിയത്.

അച്ചടിപ്പിശക് ആണെന്ന സംശയത്തിൽ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. തുടർന്ന്  ഈ വിവരം തിരുവനന്തപുരം ഓഫീസിൽ അറിയിക്കുകയും ചെയ്തു.

എന്നാൽ  ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർ‌ത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണവിധേയനായ വിദ്യാർത്ഥിയെപരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്. പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോകുലം സ്ഥാപനങ്ങളിലെ റെയ്‌ഡ് ; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് സൂചന

കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചന.വിദേശ നാണയ വിനിമയ ചട്ടവുമായി(ഫെമ) ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിനിടെയാണ് പണം കണ്ടെത്തിയത്.ചെന്നൈ കോടമ്പാക്കത്തെയും...

കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

പത്തനംതിട്ട: കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കീറ്റേത്തു മണ്ണിൽ വീട്ടിൽ  മുഹമ്മദ് സാലി. എച്ച് (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിലാണ്...
- Advertisment -

Most Popular

- Advertisement -