Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയുടെ വിദേശകാര്യ...

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി : ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് മിസ്രിക്കും പെൺമക്കൾക്കുമെതിരെ അധിക്ഷേപ വാക്കുകളും ട്രോളുകളുമായി സൈബർ ആക്രമണം നടന്നത് . വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്.

അഭിഭാഷകയായ മിസ്രിയുടെ മകളുടെ പൗരത്വവും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി അവർചെയ്ത നിയമസഹായവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ കമന്റുകൾ ഇട്ടത് . സൈബർ അധിക്ഷേപം രൂക്ഷമായതോടെ വിക്രം മിസ്രിയുടെ എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്. അതേസമയം , മിസ്രിയെ പിന്തുണച്ച് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചിക്കോട് മരച്ചില്ല വെട്ടുമ്പോൾ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

പാലക്കാട് :കഞ്ചിക്കോട് വൈദ്യുത പോസ്റ്റിനു സമീപമുള്ള മരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.തമിഴ്നാട് സ്വദേശി ശക്തിവേൽ (45) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള സ്വകാര്യ...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ ചുമതലയേറ്റു

പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാർ  ചുമതലയേറ്റു. കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാണ് അദ്ദേഹം. പാർട്ടിയിലെ സമവായത്തിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ പദവി ഏറ്റെടുത്തതിന് പിന്നാലെ...
- Advertisment -

Most Popular

- Advertisement -