Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശിക്കാര വള്ളങ്ങളുടേയും...

ശിക്കാര വള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്ര നിരോധിച്ച ഉത്തരവ് പിൻവലിച്ചു

ആലപ്പുഴ : ജില്ലയിലെ ജലാശങ്ങളിലും തോടുകളിലും കായലുകളിലും സര്‍വ്വീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സര്‍വ്വീസ് നിരോധിച്ചുകൊണ്ടുള്ള മേയ് 25 ലെ ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ മഴ കുറഞ്ഞതിനാലും കാലാവസ്ഥ വകുപ്പിന്റെ അടുത്ത ആഞ്ചു ദിവസത്തെ മഴ പ്രവചനത്തില്‍ ജില്ലയില്‍ പച്ച ജാഗ്രത (നേരിയ തോതിലുള്ള മഴ) പ്രവചിച്ചിട്ടുള്ള സാഹചര്യത്തിലുമാണ് ഉത്തരവ് പിന്‍വലിച്ചത്. 

ആലപ്പുഴ ബീച്ചില്‍ നടന്നുവരുന്ന അഡ്വഞ്ചര്‍ ടൂറിസത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് ഈ ഉത്തരവ് ബാധകമല്ല.  മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടും ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും സര്‍വ്വീസ് തുടരാമെന്ന് കളക്ടർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവ നീതി ഗ്യാരണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്‌

തിരുവല്ല :പത്തനംതിട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കായി സാഹചര്യങ്ങളെ മാറ്റുവാൻ കൈപ്പത്തി എന്ന മുദ്രാവാക്യമുയർത്തി, യുവ നീതി ഗ്യാരണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്‌...

ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു : നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം

പാലാ : ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞു വീണതിനെത്തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു . ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവർ മരിച്ചു. ഇടമറ്റം സ്വദേശി എം.ജി.രാജേഷ്(43)...
- Advertisment -

Most Popular

- Advertisement -