Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsകാലവര്‍ഷം വീണ്ടും...

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു: ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 11-ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീശാക്തീകരണത്തിന് വിപുലമായ പരിപാടികൾ:  പുരോഗതിയുടെ വികസനചിത്രം അവതരിപ്പിച്ച്  പുലിയൂർ വികസന സദസ്സ്

ചെങ്ങന്നൂർ: സ്ത്രീ ശാക്തീകരണത്തിന് ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ  വിജയാഘോഷം കൂടിയാക്കി  പുലിയൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്. 1477 സ്ത്രീകളെ ഗുണഭോക്താക്കളാക്കി ഫാഷൻ ഡിസൈനിംഗ്, മെഴുകതിരി നിർമ്മാണം, കമ്പ്യട്ടർ പരിശീലനം തുടങ്ങിയ സ്വയംതൊഴിൽ...

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ നടപടിയെടുക്കുമെന്ന് അമ്പലപ്പുഴ താലൂക്ക് തല വിജിലൻസ് സമിതിയോഗം

ആലപ്പുഴ: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന ഊർജ്ജിതമാക്കുവാൻ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ആഫീസിൽ ചേർന്ന താലൂക്ക്‌ തല വിജിലൻസ് സമിതി യോഗം തീരുമാനിച്ചു.  താലൂക്കിലെ വിവിധ...
- Advertisment -

Most Popular

- Advertisement -