തൃശ്ശൂർ : രണ്ട് നവജാത ശിശുക്കളെ അമ്മയായ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അസ്ഥിക്കഷണങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിയായ അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. അനീഷയുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അസ്ഥികൾ ശാസ്ത്രീയ പരിശോധനകൾക്കായി കൊണ്ടുപോകും. ഭവിനെയും അനീഷയെയും ഇന്നു കോടതിയിൽ ഹാജരാക്കും.