ഹൈദരാബാദ് : തെലുങ്കാനയിലെ മരുന്നു നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി.30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നാണ് സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചത് .പൊട്ടിത്തെറിയിൽ പ്ലാന്റ് പൂർണമായി തകർന്നു .സ്ഫോടനത്തിന്റെ ശക്തിയിൽ തൊഴിലാളികൾ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു.
അപകടമുണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.