Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൻറെ ആരോഗ്യ...

കേരളത്തിൻറെ ആരോഗ്യ മേഖലയെ തകർത്ത് നാമാവശേഷം ആക്കിയ മന്ത്രി വീണാ ജോർജ്ജ് രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജി വയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീണ ജോർജ്ജിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മരണമുണ്ടാവാൻ ഉള്ള കാരണം രക്ഷാപ്രവർത്തനം വൈകിപ്പിച്ച്, ഏതാണ്ട് രണ്ടര മണിക്കൂർ ഓളം ആ വ്യക്തിയെ മരിക്കാൻ വിട്ടുകൊടുത്ത ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേരിൽ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും, അതോടൊപ്പം തന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ബിനുമോൻ യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിൻറെ ആരോഗ്യമേഖലയെ തകർത്ത് ബ്യൂട്ടിപാർലുകളിൽ കയറിയിറങ്ങി നടക്കുന്ന മന്ത്രി വീണാ ജോർജ് ഈ കൊലപാതകത്തിന് ഉത്തരം പറയണമെന്നും അവരുടെ പേരിൽ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും മന്ത്രി സ്ഥാനം രാജി വച്ച് പുറത്തു പോകണമെന്നും മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോടും കേരള ജനതയോടും മാപ്പ് പറയാൻ അവർ തയ്യാറാവണമെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ബിനുമോൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബിജെപി സമര പോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി പത്തനംതിട്ട മണ്ഡലം പ്രസിഡൻറ് വിപിൻ വാസുദേവ് അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി കെ സി മണിക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ വിദ്യാധിരാജൻ, സുമാരവി , രഞ്ജിനി അടകൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ, ശംഭു ഇലന്തൂർ, വർഗീസ് മാത്യു, മഹിളാമോർച്ച ഭാരവാഹികളായ ശ്രീവിദ്യ, പ്രിയ സതീഷ് , പഞ്ചായത്ത് പ്രസിഡന്റുമാരായ സുജിത്ത് കുളനട, ബിനോയ് ചെന്നിർക്കര, ജയൻ ഇലന്തൂർ, സജികുമാർ , പ്രകാശ് കൂടലി , പഞ്ചായത്ത് ജനറൽ സെക്രട്ടറിമാരായ രമാദേവി, ചന്ദ്രൻ ശ്രീകുമാർ , ബിനു, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുളിവേലി,മീഡിയ സെൽ ജില്ല കൺവീനർ ശ്രീജിത്ത് പന്തളം , മുരളീധരൻ കർത്ത, ശ്യാം ശിവപുരം, രമേശ് അഴൂർ, മായ വിജയകുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-12-2025 Karunya Plus KN-600

1st Prize ₹1,00,00,000/- PY 598929 2nd Prize ₹30,00,000/- PW 658845 3rd Prize ₹5,00,000/- PX 209920 4th Prize ₹5,000/- 0357 1231 2018 2413 2667 3035 4200 4737 5099 5145...

പരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ് നിരോധിക്കണം : പ്രതിഷേധ ധര്‍ണ നടത്തി ഗ്രാമ രക്ഷാ സമിതി

ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് പാരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ്...
- Advertisment -

Most Popular

- Advertisement -