തിരുവനന്തപുരം : നെയ്യാര്‍ ഡാമിന് സമീപം രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം .ആരുടേയും പരിക്ക് ഗുരുതരമല്ല .ഇന്ന് രാവിലെ 7.45 ന് നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അപകടം.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത് . കാല് കമ്പികള്‍ക്കിടയില്‍ കുടങ്ങിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ വിജയകുമാറിനെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുറത്തെടുത്തത് .പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.