ന്യൂഡൽഹി : ബിജെപി നേതാവായ സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു .നോമിനേറ്റഡ് അംഗങ്ങളായി പുതിയ നാല് പേർ രാജ്യസഭയിൽ എത്തും.അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്. 1994 ജനുവരി 25-നുണ്ടായ സിപിഎം ആക്രമണത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. കൃത്രിമക്കാലുകളുമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നിഗം ,മുൻ വിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.