ന്യൂഡൽഹി : വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി തെളിവായ ഫോൺ സംഭാഷണം തള്ളിയത്. എന്നാൽ മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ സുപ്രീകോടതി ബെഞ്ച് വ്യക്തമാക്കി.