പാലക്കാട് : യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഹയാണ് (25 ) ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത് .സംഭവത്തിൽ ഭർത്താവ് തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു .
ഇന്നലെ 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഹയെ കണ്ടത്. കുഴഞ്ഞു വീണതെന്ന് പറഞ്ഞാണ് നേഹയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നേഹയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.