ന്യൂഡൽഹി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ എത്തും .ഇന്ന് രാത്രി 8 മണിയോടെ ഏകദേശം 450 കോടി രൂപ ചെലവിൽ വികസിപ്പിച്ച തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതുൾപ്പെടെ 4800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും
ജൂലൈ 27 ന്, ഉച്ചയ്ക്ക് 12 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഗംഗൈകൊണ്ടചോളപുരം ക്ഷേത്രത്തിൽ നടക്കുന്ന ആദി തിരുവാതിരൈ ഉത്സവത്തോടൊപ്പം ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷിക ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കും.






