കൊല്ലം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.കൊല്ലം എരൂരിൽ ആഴത്തിപ്പാറ സ്വദേശികളായ റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊല്ലപ്പെടുത്തിയത്.മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിയുടെ മൃതദേഹം ഉണ്ടായിരുന്നത്.വീട്ടിൽ റജിയും ഭാര്യയും മാത്രമായിരുന്നു താമസം. റജി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.