തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കെ ഡിസ്‌കും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും വിജ്ഞാന കേരളം പദ്ധതിക്കായി കൈകോർക്കുവാൻ ധാരണാപത്രം ഒപ്പ് വച്ചു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. മൂന്നര ലക്ഷത്തോളം എൻ എസ് എസ് വോളണ്ടിയർമാർക്ക് അവരുടെ സേവനങ്ങൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. ഉന്നത വിദ്യാഭ്യാസ, പൊതുവിദ്യാഭാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എൻ.എസ്എ.സ് യൂണിറ്റുകൾ തൊഴിലും നൈപുണ്യവും എന്ന ആശയത്തിലൂന്നി നടത്തുന്ന സന്നദ്ധ പ്രവർത്തനം നൈപുണ്യ വികസനത്തിനായുള്ള പ്രൊജകട് ബേസ്ഡ് പദ്ധതിയായി പരിഗണിച്ചു കൊണ്ടാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്. കെ-ഡിസ്‌കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സ്റ്റേറ്റ് എൻ എസ് എസ് ഓഫീസുമായി ചേർന്നാണ് ഇത് പ്രാവർത്തികമാക്കുന്നത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങൾ , സംസ്ഥാന NSS ഓഫീസർ ഡോ. അൻസർ, വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വസർ ഡോ. സരിൻ തുടങ്ങിയവർ പങ്കെടുത്തു.