കോഴിക്കോട് : കോഴിക്കോട് പശുക്കടവിൽ വീട്ടമ്മയെയും പശുവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ(40)യാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .ബോബിയുടെ മൃതദേഹവും വളർത്തു പശുവിന്റെ ജഡവും സമീപത്താണ് കിടന്നിരുന്നത്.
വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു ബോബി.ഏറെ നേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി. സ്ഥലത്ത് അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു.