ആലപ്പുഴ: അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ- ടെമ്പിൾ – പുതുപുരക്കൽ– ആമയിട റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചു. കാരാടി എൽ പി സ്കൂൾ വഴുതക്കാട് റോഡ്, എൻ എസ് എസ് കരയോഗം അപ്പാത്തിക്കരി റോഡ് എന്നീ റോഡുകളിൽ കൂടിയുള്ള വാഹനഗതാഗതം ആഗസ്റ്റ് ആറ് മുതൽ ടാറിംഗ് പ്രവർത്തികൾ പൂർത്തിയാകുന്നത് വരെ തടസ്സപ്പെടുന്നതാണ്.
ഈ റോഡിൽക്കൂടി സഞ്ചരിക്കേണ്ടുന്ന വാഹനങ്ങൾ പാർശ്വറോഡുകൾ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് അസി എഞ്ചിനീയർ അറിയിച്ചു.