Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ദിവസ...

ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

തിരുവനന്തപുരം:  മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ  എന്നീ ദേവസ്വങ്ങളിൽ  ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ  നിയമിക്കുന്നു. 18 വയസ്സിനും 65 വയസ്സിനും  ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം.

650  രൂപ  ദിവസ  വേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ  ദേവസ്വം ബോർഡ് നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.

അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം  എന്ന വിലാസത്തിലോ  tdbsabdw@gmail.com എന്ന  ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16  വൈകിട്ട് 5  മണിക്ക് മുൻപായി ലഭിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല : ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി ; 33.33 ശതമാനം വർധന

ശബരിമല : 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച്...

കരുതലും കൈത്താങ്ങും: ജില്ലാ മോണിറ്ററിംഗ് സെൽ പ്രവർത്തനം തുടങ്ങി

ആലപ്പുഴ: ജില്ലയിലെ  താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ  ജില്ലാ മോണിറ്ററിംഗ് സെൽ പ്രവർത്തനമാരംഭിച്ചു. അദാലത്തുകളിലേക്കുള്ള അപേക്ഷ ഡിസംബർ പതിനാറ് മുതൽ...
- Advertisment -

Most Popular

- Advertisement -