Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം : സ്വര്‍ണനാണയം സമ്മാനം നേടാം

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്റ് കാര്‍ഡില്‍ എഴുതി കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി  ജൂലൈ 18-ന് വൈകുന്നേരം അഞ്ചുമണി. വിജയിക്ക് മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ഫോണ്‍: 0477-2251349.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സിൽ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആവിഷ്‌കരിച്ച ‘അമി’ പദ്ധതി ഉദ്ഘാടനം

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ച  ‘ അമി - ഫോർ ദി വുമൺ ഇൻ യു എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു....

നവീകരിച്ച നീർവിളാകം റോഡിന്റെ വശങ്ങളിൽ കുഴി : യാത്രക്കാർ ഭീതിയിൽ

ആറന്മുള: ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച നീർവിളാകം - കുറിച്ചിമുട്ടം റോഡിന്റെ വശങ്ങൾ താഴ്ന്ന് കിടക്കുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നു. റോഡ് നവീകരിച്ചതോടെ നിലവിലെ പ്രതലം ഒരടിയോളം ഉയർന്നതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. പുനർ നിർമ്മാണം...
- Advertisment -

Most Popular

- Advertisement -