തിരുവല്ല: എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി കുറ്റൂർ യൂണിറ്റിന്റെ നേതൃത്വത്തിൻ രാജ്യത്തിന്റെ 79- മത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. കുറ്റൂർ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മറ്റി ട്രഷറർ പി പാറുകുട്ടിയമ്മ പതാക ഉയർത്തി. രക്ഷാധികാരി കമാൻഡർ ശ്രീകുമാർ (റിട്ട) ഉത്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് എൻ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. വിജയൻ, പ്രസന്ന സതീഷ്, ശാന്തമ്മ, വി ആർ ദിലിപ് തുടങ്ങിയവർ പ്രസംഗിച്ചു.






