തിരുവല്ല: മാര്‍ത്തോമാ കോളേജ് ഡിപ്പാര്‍ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അസോസിയേഷന്‍ ഉത്ഘാടനവും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും നടത്തി. റവ. അനി അലക്സ് കുര്യന്‍ ഉത്ഘാടനം ചെയ്തു. ധനൂപ് ആര്‍ (സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ടെക്ക്ബൈഹാര്‍ട്ട്, കൊച്ചി) സെമിനാറിന് നേതൃത്വം നല്‍കി.
പ്രിന്‍സിപ്പാള്‍ ഡോ. മാത്യു വര്‍ക്കി റ്റി.കെ, ട്രഷറാര്‍ തോമസ് കോശി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ഡോ. അന്‍റു അന്നം തോമസ്, അനിമോള്‍ തോമസ്, ദിവ്യ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.






