Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsമില്‍മ പാലിന്...

മില്‍മ പാലിന് ലിറ്ററിന്  അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്.

ഉൽപാദനചെലവ് വർദ്ധിച്ചതോടെ പാലിന് വില കൂട്ടണമെന്ന ആവശ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഉല്‍പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി.

പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ. മിൽമ അവസാനമായി പാലിന് വില വർധിപ്പിച്ചത് 2022 ഡിസംബറിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10 ന്

പത്തനംതിട്ട : ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10ന് തദ്ദേശസ്വയംഭരണവും എക്‌സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍ രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.സംസ്ഥാന...

ഹിന്ദുമത വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ...
- Advertisment -

Most Popular

- Advertisement -