ന്യൂഡൽഹി : താരിഫ് യുദ്ധത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി നരേന്ദ്ര മോദി.തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വളരെ പോസിറ്റീവായ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.
താൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും ഇന്ത്യയും യുഎസും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂവെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു . ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നത് വളരെ നിരാശാജനകമാണെന്നും അത് അവരെ അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു.ഈ പ്രസ്താവനയെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത് .






