Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലോക ഹൃദയ...

ലോക ഹൃദയ ദിനാചരണം : ലൈഫ് ലൈനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അടൂർ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, ഐ പി എസ് ഉദ്ഘടനം നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ഹൃദയം പ്രത്യേക പരിഗണ നൽകി നാം പരിപാലിക്കേണ്ടതാണെന്നു  ആനന്ദ് ഐ പി എസ് പറഞ്ഞു. ഭക്ഷണ കാര്യത്തിലെന്നല്ല എല്ലാ കാര്യത്തിലും മിതത്വം പാലിച്ച് ചിട്ടയായ ജീവിതം നയിക്കുവാൻ നാം സന്നദ്ധമാകണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുണ്ടായാലും ആരോഗ്യമില്ലെങ്കിൽ ഒരു കാര്യവുമില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

അടൂർ ഡിവൈഎസ്പി  ജി സന്തോഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ് ലോക ഹൃദയ ദിന ദൂത് നൽകി. ജീവൻ രക്ഷിക്കുന്നതിന് സി പി ആർ എന്നതിന്റെ പ്രസക്തിയെക്കുറിച്ച് സീനിയർ കാർഡിയോളജിസ്റ്റ് ഡോ സന്ദീപ് ജോർജ് വില്ലോത്ത് വിശദീകരിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, സീനിയർ കാര്ഡിയോളജിസ്റ്റ് ഡോ ചെറിയാൻ ജോർജ്, സിഇഒ ഡോ ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് പ്രക്ഷോഭം : 105 പേർ കൊല്ലപ്പെട്ടു

ധാക്ക : ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ 105 പേർ കൊല്ലപ്പെട്ടു . 2,500 ഓളം പേർക്ക് പരിക്കേറ്റു. സമരക്കാരെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.1971ലെ...

കോന്നി വനമേഖലയിൽ പെൺകരിമ്പുലിയെ കണ്ടെത്തിയതോടെ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

പത്തനംതിട്ട: കോന്നി വനമേഖലയിൽ കരിമ്പുലികളുടെ സാന്നിധ്യമുണ്ടെന്ന വിലയിരുത്തലുമായി വനംവകുപ്പ്. പിടികൂടിയ കരിമ്പുലിയെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചു. കോന്നി കുളത്തുമണിൽ നിന്ന് പെൺകരിമ്പുലിയെ കണ്ടെത്തിയതോടെ പ്രദേശത്ത് കൂടുതൽ കരിമ്പുലികളുണ്ടാകാനുള്ള സാധ്യതയും പരിശോധിച്ച് വനംവകുപ്പ്. കണ്ടെത്തിയതു...
- Advertisment -

Most Popular

- Advertisement -