ചങ്ങനാശ്ശേരി : ആശമാരുടെ ഓണറേറിയത്തിലെ കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങൾ വർദ്ധന പ്രഖ്യാപിക്കുകയും ചെയ്തിട്ടും കേരളത്തിൽ അത് ചെയ്യാതെ പിണറായി സർക്കാർ ആശമാരോട് പകപോക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. 8 മാസമായി തുടരുന്ന ആശാ സമരത്തിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്തുടനീളം നടത്തുന്ന ആയിരം പ്രതിഷേധ സദസ്സുകളുടെ ഭാഗമായി പെരുന്ന ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സമരം ചെയ്യുന്നവരോടുള്ള അസഹിഷ്ണുതയും വിദ്വേഷവുമാണ് വർദ്ധനവ് പഠിക്കാൻ നിയോഗിച്ച കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന സ്വന്തം ഉറപ്പു പോലും വിഴുങ്ങി പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെന്നും ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.
.
സഹായ സമിതി ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി, കെ ഡി പി സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു, ഡി സി സി സെക്രട്ടറി പി എച് നാസർ, മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റിയoഗം മുഹമ്മദ് സിയ, കെ റെയിൽ സമര സമിതി സംസ്ഥാന കൺവീനർ എസ് രാജീവൻ, എസ് യു സി ഐ ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, റ്റി എസ് സലിം, പി എം കബീർ, പി എച് അഷ്‌റഫ്, ജോസകുട്ടി നെടുമുടി, സച്ചിൻ സാജൻ, ജോഷി കൊല്ലാപുരം, കെ സദാനന്ദൻ, എൻ കെ ബിജു, വിനു ജോബ്, പി കെ സുശീലൻ, ഷൈനി ഷാജി, ലാലിമ്മ ടോമി, അഭിഷേക് ബിജു, പി എ സാലി, എ ജി അജയകുമാർ, ഷിബു എഴെപുഞ്ചയിൽ, ഡോ ഗോപാലകൃഷ്ണൻ നായർ, അൻസാരി ബാപ്പു, പി പി മോഹനൻ, ലിസി പൗവക്കര, മുഹമ്മദ് സാലി എന്നിവർ പ്രസംഗിച്ചു.






