തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ പ്രൊ. ഏ.ടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു. യുവകവി സുമേഷ് കൃഷ്ണൻ സ്വന്തം കവിതകൾ അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. കവിയുടെ പുലർച്ച തോറ്റം എന്ന കവിത ബീനാ എലിസബത്തും, കടന്നൽ കുത്ത് എന്ന കവിത ഉഷാ അനാമികയും ആലപിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ശശി അവകാശ് , പ്രസന്നകുമാർ തുകലശ്ശേരി ,വിജയകുമാർ മിത്രക്കമഠം , ടി.എ.എൻ ഭട്ടതിരിപ്പാട് എന്നിവർ പങ്കെടുത്തു. എഡിറ്റർ ജോസ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ജയ്സൺ പാടിയിൽ നന്ദിയും പറഞ്ഞു
