ബെംഗളൂരു : കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില്‍ ഇടിച്ച് രണ്ടുപേർ മരിച്ചു .വയനാട് സ്വദേശികളായ ബഷീർ (53), ജഷീറ (28) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കർണാടകയിലെ ബേഗൂരിൽ ഇന്ന് രാവിലെ 10നാണ് അപകടം. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.






