തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടാൻ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മില്‍മ പാലിന് വില കൂടുക. വില വർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
മില്‍മയുടെ വില അല്‍പം കൂട്ടിക്കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ അതിനെ കുറിച്ച് കൂടുതലായി നിലവില്‍ ആലോചിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം മില്‍മയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം വില വർധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.






