Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeNewsദുബായ് എയർ...

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു : പൈലറ്റിന് വീരമൃത്യു

ദുബായ് : ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണു .വ്യേമാഭ്യാസത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു.അഭ്യാസം നടത്തുന്നതിനിടെ നിയന്ത്രണം വീണ്ടെടുക്കാന്‍ പൈലറ്റിന് സാധിക്കാതിരുന്നത്‌ അപകടത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം .

ദുബായ് സമയം ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്.കാണികൾക്കു മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു.അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചായക്കടയിലെ അടുപ്പിൽ നിന്നും പൊട്ടിത്തെറി ശബ്ദം : കടയുടമയ്ക്കെതിരെ കേസ്

പത്തനംതിട്ട: ചായക്കടയിലെ അടുപ്പിൽ നിന്നും  പൊട്ടിത്തെറി ശബ്ദം ഉണ്ടായതിൽ  കടയുടമയ്ക്കെതിരെ കേസ്. പെരുനാട്  വയറൻമരുതിയിലെ   ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിലാണ് വലിയ ശബ്ദം ഉയർന്നത്. ആളപായമില്ല വിവരമറിഞ്ഞു...

ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 നാളെ മടങ്ങും

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ തിരികെ പോകും. ബ്രിട്ടനില്‍ നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി തകരാർ...
- Advertisment -

Most Popular

- Advertisement -