ന്യൂഡൽഹി: പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു (37) വാഹനാപകടത്തില്‍ മരിച്ചു. സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ സിദ്ധു സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹർമന്റെ കാർ പൂർണമായും തകർന്നു. ഗായകൻ ഹർമൻ സിദ്ധു സംഭവസ്ഥലത്തു വെച്ചു തന്നെ മിരിച്ചുവെന്നാണ് റിപ്പോർട്ട്.
പഞ്ചാബി സംഗീത മേഖലയിൽ സജീവമായിരുന്ന ഹർമൻ സിദ്ധു, ഗായിക പൂജയോടൊപ്പം ചേർന്ന് ആലപിച്ച ‘പേപ്പർ യാ പ്യാർ’ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. കോയി ചക്കർ നയി’, ‘ബേബേ ബാപ്പു’, ‘ബബ്ബർ ഷേർ’, ‘മുൾട്ടാൻ വേഴ്സസ് റഷ്യ’ എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഹർമൻ സിദ്ധുവിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.






